

കൊച്ചി: സ്പായിൽ പോയതിൻ്റെ പേരിൽ മറ്റൊരു പൊലീസുകാരനെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കൊച്ചി പാലാരിവട്ടം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിന് സസ്പെൻഷൻ (SI Suspended). എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് ബൈജുവിനെതിരെ പരാതി നൽകിയത്.
പാലാരിവട്ടത്തെ ഒരു സ്പായിൽ പോയി മടങ്ങിയ പൊലീസുകാരനെ, സ്പാ ജീവനക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് എസ്ഐ ബൈജു ഭീഷണിപ്പെടുത്തിയത്. സ്പാ ജീവനക്കാരി ആറ് ലക്ഷം രൂപയുടെ സ്വർണമാല നഷ്ടപ്പെട്ടതായി ആദ്യം പൊലീസുകാരനെ വിളിച്ച് അറിയിച്ചു. തൊട്ടുപിന്നാലെ വിളിച്ച എസ്ഐ ബൈജു, സ്പായിൽ പോയ വിവരം ഭാര്യയോട് വിളിച്ചു പറയുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ഒടുവിൽ പരാതി ഒത്തുതീർപ്പാക്കുന്നതിൻ്റെ ഭാഗമായി നാല് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെടുക്കുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി എസ്ഐ ഗുരുതരമായ കൃത്യവിലോപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉദ്യോഗസ്ഥനെയും സ്പാ ജീവനക്കാരിയെയും ചേർത്ത് പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.
A Grade SI at the Palarivattom Police Station in Kochi, S.I. Baiju, has been suspended for allegedly extorting nearly four lakh rupees from a police officer stationed at the Ernakulam Coastal Police Station.