
തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് വരുന്നു. ഈ തീരുമാനം വിദ്യാർത്ഥികളിൽ വായനാശീലം വരുത്താൻ വേണ്ടിയാണ് എന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്.(Grace mark for reading to students in Kerala)
വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി ആഴ്ചയിൽ ഒരു ദിവസം മാറ്റി വയ്ക്കും. കലോത്സവത്തിൽ വായന സംബന്ധിച്ച് ഒരു ഇനം ഉൾപ്പെടുത്തുമെന്നും, അധ്യാപകർക്ക് പ്രത്യേകം കൈപ്പുസ്തകം തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ അറിയിപ്പ്.