
തിരുവനന്തപുരം : മനുഷ്യ - വന്യജീവി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി പുതിയ നയരേഖയുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. ഇതിൻ്റെ കരട് രേഖ വനംവകുപ്പ് പ്രസിദ്ധീകരിച്ചു. (Govt on human - wildlife conflict)
ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താവുന്നതാണ്. മനുഷ്യ - വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളെ പ്രത്യേകം മാപ്പ് ചെയ്തിട്ടുണ്ട്. കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റണമെന്നും, കാട്ടുപന്നികൾ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ഇതിൽ ആവശ്യമുണ്ട്.
കാട്ടുപന്നിയുടെ ജനകീയ ഉന്മൂലനം ഉറപ്പാക്കുമെന്നും, 84 പുതിയ ഫോറസ്റ്റ് സ്റ്റേഷൻ വൈകാതെ നടപ്പിലാക്കുമെന്നും നയരേഖയിൽ പറയുന്നുണ്ട്.