കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിൽ എത്തും. സമിതി ജസ്റ്റിസ് സി എന്‍ രാമചന്ദൻ, മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസ് എന്നിവർ ഉൾപ്പെടുന്നതാണ്. (Govindachamy's prison break)
രണ്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് സന്ദർശനം. ഉന്നത ജയിൽ ഉദ്യോഗസ്ഥരുടേതടക്കം മൊഴിയെടുക്കും. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.