തിരുവനന്തപുരം : ജയിൽ ചാടാനായി ഗോവിന്ദച്ചാമിക്ക് ആരുടേയും സഹായം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജയിൽ ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ട്. തടവുകാരോ ജീവനക്കാരോ ഇയാളെ സഹായിച്ചിട്ടില്ല എന്നും അതിന് തെളിവില്ല എന്നുമാണ് ഇതിൽ പറയുന്നത്. (Govindachamy's prison break)
അതേസമയം, ജയിലിൽ ഗുരുതര സുരക്ഷാവീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് ഉൾപ്പെടെ വീഴ്ച്ച സംഭവിച്ചുവെന്നാണ് വിമർശനം. ഇന്നലെ രാത്രി റിപ്പോർട്ട് ജയിൽ ഡി ജി പിക്ക് കൈമാറി.
പ്രതിയുടെ ഇടത് കൈക്ക് സാധാരണ കയ്യുടെ കരുത്തുണ്ടെന്നും, ഈ കൈ കൊണ്ട് ഒരാളെ ഇടിക്കാൻ പോലും സാധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. തുണി ലഭിച്ച കാര്യത്തിൽ വ്യക്തതയില്ല. ജയിലഴികൾ മുറിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് ഇതിൽ ആവശ്യപ്പെടുന്നു.