ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ; സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും |Govindachamy jail escape

സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് വിശദമായി പരിശോധിക്കും.
govindachamy-jail-escape
Published on

കണ്ണൂർ : കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി. സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് വിശദമായി പരിശോധിക്കുമെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും സാഹചര്യങ്ങൾ പഠിക്കും. അതുപോലെ തടവുകാരുടെ അമിത ബാഹുല്യവും ജീവനക്കാരുടെ കുറവും പരിശോധിക്കുമെന്നും അന്വേഷണ സമിതി കൂട്ടിച്ചേർത്തു

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിലെ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പൊലീസ് കണ്ടെത്തൽ.

കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി. കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com