തിരുവനന്തപുരം : കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തെക്കുറിച്ച് ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിട്ടു. (Govindachamy's jail break will be investigated by Crime Branch)
നിലവിൽ കേസന്വേഷിക്കുന്നത് കണ്ണൂരിലെ പ്രത്യേക സംഘമാണ്. അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശമനുസരിച്ചാണ്.
പ്രതി ആരുടേയും സഹായമില്ലാതെയാണ് ജയിൽ ചാടിയതെന്നാണ് ജയിൽ ഡി ഐ ജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇയാൾക്ക് സഹായം ലഭിച്ചതിന് തെളിവില്ലെന്നും ഇതിൽ പറയുന്നു. എന്നാൽ, സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചുവെന്ന് ഇതിൽ പറയുന്നുണ്ട്.