
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിക്കായി സംസ്ഥാന വ്യാപക തിരച്ചിൽ ആരംഭിച്ചു(Govindachamy escaped ). 4 മാണിക്കും 5 മാണിക്കും ഇടയിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
കറുത്ത പാന്റും ഷർട്ടുമാണ് ജയിൽ ചാടുന്ന സമയം ഗോവിന്ദചാമി ധരിച്ചിരിക്കുന്ന വസ്ത്രമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഒപ്പം ഇയാളുടെ നിലവിലുള്ള ഫോട്ടോകളും ഉദ്യോഗസ്ഥർ പങ്കുവച്ചു.
കിടക്ക വിരികൾ കൂട്ടി കെട്ടിയാണ് ഇയാൾ ജയിലിന്റെ മതിൽ ചാടി കടന്നത്. ഇയാൾക്കായി റെയിൽ വേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെല്ലാം വ്യാപക പരിശോധന തുടരുകയാണ്. പരിശോധനയ്ക്ക് ആർ.പി.എഫ് ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.