
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ ഡി.സി.സി ഓഫീസിന് സമീപം കണ്ടതായി ദൃക്‌സാക്ഷികൾ(Govindachamy escape). വലതു കൈ ഒളിപ്പിച്ചു വച്ച നിലയിലാണ് ഇയാളെ കണ്ടത്. ഇയാളുടെ കയ്യിൽ ഒരു കവർ ഉണ്ടയിരുന്നതായും ദൃക്‌സാക്ഷികൾ പറഞ്ഞു.
രാവിലെ 9 മണിക്ക് ശേഷമാണ് ഇയാളെ പ്രദേശത്ത് കണ്ടതെന്നാണ് വിവരം. പ്രദേശത്ത് നാട്ടുകാരും പോലീസും സംയുക്തമായി തിരച്ചിൽ തുടരുകയാണ്.
അതേസമയം ഇന്ന് രാവിലെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മതിൽ ചാടിയത്. കിടക്ക വിരികൾ കൂട്ടി കെട്ടിയാണ് ഇയാൾ ജയിലിന്റെ മതിൽ ചാടി രക്ഷപെട്ടത്.