
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ അന്വേഷണ സംഘം കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തുന്നു(Govindachamy). സംഘം, സെൻട്രൽ ജയിലിൽ അന്നേ ദിവസമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ഗോവിന്ദച്ചാമി ജയിൽ ചാടിയ രീതി, ഇതിനുപയോഗിച്ച മാർഗം, പ്രതിക്ക് ജയിലിൽ നിന്നും ലഭിച്ച സഹായം തുടങ്ങിയവയിൽ വ്യക്തത വരുത്താനാണ് സംഘം ജയിലിൽ എത്തിയിരിക്കുന്നത്. കേസിൽ എസ്.ഐ.ടി പോലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.