
തിരുവനന്തപുരം: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തു കടന്ന സംഭവത്തിൽ അടിയന്തരയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ(Govindachamy). സുരക്ഷാവീഴ്ചയെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു ചേർത്തത്.
ജയിലിലെ സുരക്ഷാ കൂടുതൽ വർധിപ്പിക്കുന്നതിന് വേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇന്ന് രാവിലെ 11 മണിക്ക് ഓൺലൈനായിട്ടാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. യോഗത്തിൽ ജയിൽ മേധാവി ബൽറാംകുമാർ ഉപാധ്യായ, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുമെന്നാണ് വിവരം.