ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: കനത്ത സുരക്ഷാ വീഴ്ച; ജയിൽ സൂപ്രണ്ടിനെതിരെ നടപടിയ്ക്ക് ശിപാർശ, - ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ട് പുറത്ത് | Govindachamy

9 മാസം കൊണ്ട് ഇരുമ്പു കമ്പി മുറിക്കാൻ ഗോവിന്ദച്ചാമി ആയുധം കൈവശം സൂക്ഷിച്ചിരുന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നില്ല.
Govindachamy
Published on

കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കനത്ത സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോർട്ട്(Govindachamy). വ്യാഴായ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലിൽ പരിശോധന നടന്നിട്ടില്ലെന്ന് വിവരം.

9 മാസം കൊണ്ട് ഇരുമ്പു കമ്പി മുറിക്കാൻ ഗോവിന്ദച്ചാമി ആയുധം കൈവശം സൂക്ഷിച്ചിരുന്നത് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നില്ല. ജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കാതിരുന്നതും സുരക്ഷാവീഴ്ചയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടി കട്ടി.

മാത്രമല്ല; ഗോവിന്ദച്ചാമി ചാടി കടന്ന ഇലക്ട്രിക്ക് ഫെൻസിങ് കഴിഞ്ഞ 6 മാസമായിപ്രവർത്തന രഹിതമായിരുന്നു. ഈ കാര്യങ്ങൾ ചൂണ്ടികാട്ടി ജയിൽ സൂപ്രണ്ടിനെതിരെ നടപടിയെടുക്കാനും ശിപാർശ ചെയ്തതായി ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com