
കണ്ണൂർ : സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ ജയിലിലെ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡി.ഐ.ജി വി. ജയകുമാറാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്(Govindachamy). വീഴ്ച വരുത്തിയ ഡി.പി.ഓ രജീഷ്, എ.പി.ഒമാരായ അഖിൽ, സഞ്ജയ് എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇതിൽ എ.പി.ഒ ആയ അഖിലിനാണ് സി.സി.ടി.വിയുടെ ചുമതലയിലുള്ളത്.
നിലവിൽ ഗോവിന്ദച്ചാമിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഗോവിന്ദച്ചാമി അതി സുരക്ഷാ ജയിലായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പുറത്തു കടന്നത്. ജയിൽ ചാടി നാലര മണിക്കൂറിനുള്ളിൽ തന്നെ ഇയാളെ പിടികൂടുകയും ചെയ്തു.