തിരുവനന്തപുരം : സർക്കാർ പാനൽ തള്ളിക്കൊണ്ടുള്ള താൽക്കാലിക വൈസ് ചാൻസലർ നിയമനവുമായി ഗവർണർ രാജേന്ദ്ര ആർലേക്കർ മുന്നോട്ട് പോവുകയാണ്. സിസ തോമസിനെ ഡിജിറ്റൽ സർവ്വകലാശാല വി സി ആയും, ശിവ പ്രസാദിനെ കെ ടി യു വി സി ആയും നിയമിച്ചു കൊണ്ട് രാജ്ഭവൻ ഉത്തരവിറക്കി. (Governor's VC appointments)
അതേസമയം, ഈ നടപടിക്കെതിരെ സർക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് എന്നാണ് വിമർശനം.
സർക്കാരുമായി ആലോചിച്ചാകണം പുനർനിയമനം എന്നും സർക്കാർ വാദിക്കുന്നുണ്ട്.