ഗ​വ​ര്‍​ണ​ര്‍​ക്ക് തി​രി​ച്ച​ടി; താ​ത്കാ​ലി​ക വി​സി​മാരെ പുറത്താക്കി ഹൈക്കോടതി

ഗ​വ​ര്‍​ണ​ര്‍​ക്ക് തി​രി​ച്ച​ടി; താ​ത്കാ​ലി​ക വി​സി​മാരെ പുറത്താക്കി ഹൈക്കോടതി
Published on

കൊ​ച്ചി: കേ​ര​ള ഡി​ജി​റ്റ​ൽ, സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ താ​ത്കാ​ലി​ക വി​സി​മാ​രെ നി​യ​മി​ച്ച ഗ​വ​ർ​ണ​ർ​ക്ക് ഹൈക്കോടതിയിൽ നിന്നും വൻ തി​രി​ച്ച​ടി. ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ​ർ​ക്കാ​ർ പാ​ന​ലി​ൽ നി​ന്ന​ല്ലാ​തെ താ​ത്കാ​ലി​ക വി​സി​മാ​രെ നി​യ​മി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി നേ​ര​ത്തെ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് ത​ള്ളി​യി​രു​ന്നു.ഇ​തി​നെ​തി​രെ ഗ​വ​ർ​ണ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഇപ്പോൾ ഡി​വി​ഷ​ൻ ബഞ്ചും തള്ളി.

ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ൽ കെ.​ന​രേ​ന്ദ്ര​ൻ, പി.​വി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തോ‌​ടെ കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വിസി ഡോ.കെ.ശി​വ​പ്ര​സാ​ദും ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​ ഡോ. ​സി​സ തോ​മ​സും പു​റ​ത്താ​കും.

Related Stories

No stories found.
Times Kerala
timeskerala.com