ഓണം വാരാഘോഷം ഗവർണർ ഉദ്ഘാടനം ചെയ്യും ; ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി |onam celebrations

ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍.
onam celebration
Published on

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് ഗവര്‍ണറെ രാജ്ഭവനില്‍ നേരിട്ടെത്തി ക്ഷണിച്ച് മന്ത്രിമാര്‍. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസുമാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ ക്ഷണിച്ചത്. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടുണ്ടായ ​ഗവർണർ-സർക്കാർ പോര് തുടരുന്നതിനിടെയാണ് മന്ത്രിമാർ ഓണാഘോഷത്തിന് ​ക്ഷണിക്കാൻ നേരിട്ടെത്തിയത്.

ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി രാജ്ഭവന്‍ സന്ദര്‍ശനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന ഓണാഘോഷ റാലി ഗവര്‍ണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും ഗവര്‍ണര്‍ക്ക് ഓണക്കോടി സമ്മാനിച്ചെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നു മുതൽ 9വരെയാണ് നടക്കുന്നത്. സെപ്റ്റംബർ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണം വാരാഘോഷത്തിന്‍റെ ഉത്സവപതാക ഉയർത്തും. മീഡിയ സെന്ററിന്റെ ഉദ്ഘാടനം വൈകിട്ട് 6.30നും വൈദ്യൂത ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓ്ൺ വൈകിട്ട് ഏഴിനും മന്ത്രി നിർവഹിക്കും.

3 ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണാം വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമി‍ഴ്നടൻ രവി മോഹൻ എന്നിവരും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കും.

Related Stories

No stories found.
Times Kerala
timeskerala.com