Governor : വി സി നിയമനം സംബന്ധിച്ച് സുപ്രീം കോടതിയിലെ കേസ് : ചിലവായ തുക സർവ്വകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ, കത്തയച്ച് ഗവർണർ

5.5 ലക്ഷം രൂപ വീതം രണ്ടു സർവ്വകലാശാലകളും നൽകണം എന്നാണ് ആവശ്യം
Governor on VC appointment cases
Published on

തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് സുപ്രീംകോടതിയിൽ നടത്തിയ കേസുകളുടെ ചിലവ് സർവ്വകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ. (Governor on VC appointment cases)

ഇക്കാര്യം വ്യക്തമാക്കി ഗവർണർ രാജേന്ദ്ര ആർലേക്കർ സർവ്വകലാശാലകൾക്ക് കത്തയച്ചു. 5.5 ലക്ഷം രൂപ വീതം രണ്ടു സർവ്വകലാശാലകളും നൽകണം എന്നാണ് ആവശ്യം.

വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് രണ്ടു സർവ്വകലാശാലകളും ഇത്തരത്തിൽ 11 ലക്ഷം രൂപയാണ് നൽകേണ്ടത്. ഇത്തരത്തിൽ പണം നൽകണമെങ്കിൽ സിൻഡിക്കേറ്റിൻ്റെ അനുമതി കൂടി ആവശ്യമാണ്. വിഷയം ചർച്ച ചെയ്തതിന് ശേഷമായിരിക്കും തീരുമാനം എടുക്കുക.

Related Stories

No stories found.
Times Kerala
timeskerala.com