Nimisha Priya : നിമിഷ പ്രിയയുടെ മോചനം: ഇടപെട്ട് കേരള ഗവർണർ, വിദേശകാര്യ മന്ത്രാലയവുമായും MA യൂസഫലിയുമായും സംസാരിച്ചു

ദയാധനത്തിന് എത്ര പണം വേണമെങ്കിലും നൽകാമെന്നാണ് യൂസഫലി അദ്ദേഹത്തെ അറിയിച്ചത്.
Governor on Nimisha Priya's case
Published on

തിരുവനന്തപുരം : യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. (Governor on Nimisha Priya's case)

അദ്ദേഹം പ്രവാസി വ്യവസായി എം എ യൂസഫലിയുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചു. ദയാധനത്തിന് എത്ര പണം വേണമെങ്കിലും നൽകാമെന്നാണ് യൂസഫലി അദ്ദേഹത്തെ അറിയിച്ചത്. നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്നാണ് ഗവർണറുടെ ആവശ്യം.

അതേസമയം, ഇന്ന് തലാലിൻ്റെ കുടുംബവുമായി ചർച്ച നടത്തും. നാളെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. കാന്തപുരത്തിൻ്റെ ഇടപെടൽ വഴിയുള്ള ചർച്ചകൾ അനുകൂല ദിശയിൽ ആണെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com