തിരുവനന്തപുരം : സര്‍വകലാശാലകള്‍ക്ക് നേരിട്ട് നടത്തുന്ന സ്വാശ്രയ കോളജ് അധ്യാപക നിയമനത്തില്‍ കർശന നിർദേശവുമായി ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍.യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കര്‍ശനമായി തടയണമെന്ന് വിസിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.
അതിനാൽ സ്വാശ്രയ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് സ്വാശ്രയ കോളജുകളിലും യുജിസി ചട്ടമനുസരിച്ച് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാന്‍ പാടുള്ളു. യുജിസി ചട്ട പ്രകാരം അധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയാണ് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. സ്വാശ്രയ കോളജുകളിലും എയ്ഡഡ് കോളജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും യുജിസി യോഗ്യത പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.