തിരുവനന്തപുരം : കേരളത്തിൽ ഗവർണർ- സർക്കാർ പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്തെ രണ്ടു സർവ്വകലാശാലകളുടെ വി സി നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രംഗത്തെത്തി. (Governor Govt clash in Kerala)
സെർച്ച് കമ്മിറ്റിയിൽ നിന്നും മുഖ്യമന്റ്റ്ഹിയെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടാണ് ഗവർണർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വി സി നിയമന പ്രക്രിയകളിൽ നിന്നും മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവർണറുടെ അപേക്ഷയിൽ ആവശ്യപ്പെടുന്നു.
ഇതിനായി സെർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. എന്നാൽ, ഇത് തനിക്ക് കൈമാറണം എന്നാണ് ഗവർണറുടെ ആവശ്യം.