തിരുവനന്തപുരം : രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. ഗവർണറുടെ സുരക്ഷയ്ക്കായാണ് പൊലീസുകാരെ ആവശ്യപ്പെട്ടത്. (Governor-Government clash in Kerala)
ഇവരെ രാജ്ഭവനിലേക്ക് സ്ഥലംമാറ്റി ഉത്തരവ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റദ്ദാക്കിയത്. സർക്കാർ ഉത്തരവിനെ തുടർന്നാണ് ഇത് റദ്ദാക്കിയതെന്നാണ് വിവരം. ഡി ജി പിയാണ് രാജ്ഭവൻ്റെ ആവശ്യപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.