ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ർ​ണ​ർ | Rajendra Arlekar

മാ​തൃ​ഭാ​ഷ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കു​മാ​യി ന​മു​ക്ക് ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാം.
Rajendra Arlekar
Published on

തി​രു​വ​ന​ന്ത​പു​രം: ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കേ​ര​ള​പ്പി​റ​വി ആ​ശം​സ​ക​ൾ നേ​ർ​ന്നു. കേ​ര​ള​പ്പി​റ​വി​യു​ടെ ഈ ​ശു​ഭ​വേ​ള​യി​ൽ എ​ല്ലാ കേ​ര​ളീ​യ​ർ​ക്കും, ലോ​ക​മെ​മ്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ൾ നേ​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ന​മ്മു​ടെ പ്രി​യ സം​സ്ഥാ​ന​ത്തി​ന്‍റെ തു​ട​ർ-​പു​രോ​ഗ​തി​ക്കും സ​മൃ​ദ്ധി​യ്ക്കും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​നോ​ടൊ​പ്പം, കാ​ലാ​തീ​ത​വും സാം​സ്‌​കാ​രി​ക ത​നി​മ​യു​ടെ ആ​ത്മാ​വു​മാ​യ ന​മ്മു​ടെ മാ​തൃ​ഭാ​ഷ മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്കു​മാ​യി ന​മു​ക്ക് ഒ​ന്നാ​യി പ്ര​വ​ർ​ത്തി​ക്കാം.

സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ന​മ്മു​ടെ കേ​ര​ളം യ​ഥാ​ർ​ഥ പു​രോ​ഗ​തി പ്രാ​പി​ക്കു​ന്ന​തി​നാ​യു​ള്ള യ​ത്‌​ന​ത്തി​ൽ പ്ര​തി​ബ​ദ്ധ​ത​യോ​ടും ഏ​കാ​ത്മ ഭാ​വ​ത്തോ​ടും കൂ​ടി ന​മു​ക്ക് പു​നഃ​സ​മ​ർ​പ്പ​ണം ചെ​യ്യാ​മെ​ന്നും ഗ​വ​ർ​ണ​ർ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com