
പത്തനംതിട്ട: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരണപ്പെട്ട കണ്ണൂർ എ ഡി എം നവീന്‍ ബാബുവിൻ്റെ വീട്ടിലെത്തി.(Governor Arif Mohammed Khan )
അദ്ദേഹം നവീൻ്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദർശനത്തിന് ശേഷം ഗവർണർ പ്രതികരിച്ചത് താനെത്തിയത് കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരാനാണ് എന്നാണ്.
അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം, അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും വ്യക്തമാക്കി.
അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചത്. സ്പീക്കർ എ എൻ ഷംസീറും ഇന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു.