
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കണ്ണൂർ എ ഡി എം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതികരിച്ച് രംഗത്തെത്തി. ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്നാണ് ഗവർണർ പറഞ്ഞത്.(Governor Arif Mohammed Khan)
പൊലീസ് അന്വേഷണം നടക്കട്ടെയെന്നും, അദ്ദേഹത്തിൻ്റെ കുടുംബത്തെ കാണുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
നവീൻ ബാബുവിൻ്റെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കണമെന്നും, ആവശ്യമെങ്കിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ പദവിയിൽ തൻ്റെ കാലാവധി പൂർത്തിയായെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാൻ, രാഷ്ട്രപതിയുടേതാണ് ഗവർണറെ മാറ്റുന്ന കാര്യത്തിലെ തീരുമാനമെന്നും വ്യക്തമാക്കി.