തിരുവനന്തപുരം : സ്‌കൂളുകളിൽ ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ രംഗത്തെത്തി. (Governor about teaching children Sanatana dharma)
ഗുരുപൂജ എന്നത് രാജ്യത്തിൻ്റെ സംസ്ക്കാരത്തിൻ്റെ ഭാഗമാണെന്നും, അതിലെന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. സംസ്ക്കാരവും പൈതൃകവും കുട്ടികളെ പഠിപ്പിക്കാത്തവരാണ് ഗുരുപൂജയെ എതിർക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി.
അദ്ദേഹം ബാലഗോകുലത്തിൻ്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. കുട്ടികൾ സനാതന ധർമ്മവും പൂജയും സംസ്ക്കാരവും പഠിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിച്ചത്.