Governor : 'കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക': സർവ്വകലാശാല പോരിൽ പ്രതികരിക്കാതെ ഗവർണർ, പരിപാടിയിൽ പങ്കെടുക്കാതെ മന്ത്രി V ശിവൻകുട്ടി

സർവ്വകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലതും നടക്കുന്നുണ്ടല്ലോ എന്നായിരുന്നു ഗവർണറുടെ പ്രതികരണം.
Governor : 'കേരളം പല സംസ്ഥാനങ്ങൾക്കും മാതൃക': സർവ്വകലാശാല പോരിൽ പ്രതികരിക്കാതെ ഗവർണർ, പരിപാടിയിൽ പങ്കെടുക്കാതെ മന്ത്രി V ശിവൻകുട്ടി
Published on

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു. അതേസമയം, അദ്ദേഹം കേരള സർവ്വകലാശാലയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. (Governor about Health Department )

തലസ്ഥാനത്ത് ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയിൽ പലതും നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അകത്തെ പരിപാടിയിലും പലതും നടക്കുന്നുണ്ടല്ലോ എന്നായിരുന്നു ഗവർണറുടെ പ്രതികരണം.

കേരളം പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ പങ്കെടുത്തില്ല. മന്ത്രിസഭാ യോഗം കഴിയാത്തതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.

Related Stories

No stories found.
Times Kerala
timeskerala.com