PM ശ്രീയിൽ CPM പത്തി താഴ്ത്തുന്നു ? : ധാരണാ പത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് സർക്കാർ കത്തയക്കും, CPIയെ അനുനയിപ്പിക്കാൻ നീക്കം | CPI

എം.എ. ബേബി സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയുമായി സംസാരിച്ചു
PM ശ്രീയിൽ CPM പത്തി താഴ്ത്തുന്നു ? : ധാരണാ പത്രം മരവിപ്പിക്കുന്നു എന്ന് കാട്ടി കേന്ദ്രത്തിന് സർക്കാർ കത്തയക്കും, CPIയെ അനുനയിപ്പിക്കാൻ നീക്കം | CPI
Published on

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിലുണ്ടായ കടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിനായി നിർണായക നീക്കവുമായി സി.പി.എം. പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് കാട്ടി കേന്ദ്രത്തിന് കത്തയക്കാൻ സർക്കാർ തലത്തിൽ ആലോചന തുടങ്ങി. കരാറിൽ നിന്ന് പൂർണ്ണമായി പിന്മാറണം എന്ന സി.പി.ഐ.യുടെ ആവശ്യത്തിന് മുന്നിൽ വെക്കാനുള്ള സമവായ നിർദ്ദേശമാണിത്.(Government will send a letter to the Center indicating that the MoU is being frozen, a move to persuade the CPI)

കരാർ അതേപടി തുടരുമെങ്കിലും, അതിലെ തർക്കവിഷയങ്ങളായ മാനദണ്ഡങ്ങളിൽ ഇളവ് തേടാനാണ് നിലവിലെ നീക്കം. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാർ ആയിരിക്കും. ഉടൻ തന്നെ മുന്നണി യോഗം വിളിച്ചുചേർക്കാനും സി.പി.എം. തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ.യുടെ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് സി.പി.എം. ഈ പുനരാലോചന നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

സി.പി.ഐ.യെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എം.എ. ബേബി സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജയുമായി ഫോണിൽ സംസാരിച്ചു. കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഡി. രാജയെ വിളിച്ചത്. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാൽ സി.പി.ഐ. വഴങ്ങുമെന്നാണ് സി.പി.എം. കരുതുന്നത്.

കേന്ദ്രത്തിന് നൽകാനുദ്ദേശിക്കുന്ന കത്തിന്റെ ഉള്ളടക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ എം.എ. ബേബി, ഡി. രാജയെ ധരിപ്പിച്ചതായും സൂചനയുണ്ട്. ദേശീയ നേതാക്കളും ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ചുകൊണ്ട് യു.ഡി.എസ്.എഫ്. (UDSF) സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കും. കെ.എസ്.യു., എം.എസ്.എഫ്. എന്നീ വിദ്യാർത്ഥി സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

യൂണിവേഴ്സിറ്റി, പൊതു പരീക്ഷകളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പിഎം ശ്രീക്കെതിരെ യോജിച്ച പോരാട്ടങ്ങൾ എന്ന നിലയിലാണ് യു.ഡി.എസ്.എഫ്. സമരത്തിനിറങ്ങിയത്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 31 ന് ദേശീയപാത ഉപരോധം സംഘടിപ്പിക്കാനും യു.ഡി.എസ്.എഫ്. തീരുമാനിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com