
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി നിയമന വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയാതായി വിവരം(legal advice). യു.പി.എസ്.സി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ ഒഴുവാക്കി പട്ടികയ്ക്ക് പുറത്തുള്ള ഒരാളെ കണ്ടെത്താനുള്ള ശ്രമത്തെ തുടർന്നാണ് സർക്കാർ നിയമോപദേശം തേടിയത്.
നിലവിൽ ചുരുക്കപ്പട്ടികയിൽ മൂന്നു പേർ നിലനിൽക്കെയാണ് പുറത്തു നിന്നൊരാളെ പരിഗണിക്കാനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന 7 ഡി.ജി.പിമാർ നിലവിൽ രാജ്യത്തുണ്ട്. ഇവരുടെ നിയമനം സംബന്ധിച്ച കാര്യങ്ങളും സർക്കാർ പരിശോധിക്കും.