
ആലപ്പുഴ: വിവാദങ്ങലും സംഘർഷങ്ങളും കനത്തതോടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ(Health Minister Veena George). ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് സൗത്ത് സ്റ്റേഷനുകളിലെ പോലീസുകാരാണ് മന്ത്രിക്ക് ഇനി മുതൽ സുരക്ഷ ഒരുക്കുക.
15 അംഗ പോലീസ് സംഘത്തെയാണ് ഇതിനായി ചുമതലപെടുത്തിയിട്ടുള്ളത്. അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് സർക്കാർ തീരുമാനം എടുത്തിട്ടുള്ളത്.