പാലക്കാട് : പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. മാല 1,11000 രൂപയ്ക്ക് പ്രതി വിറ്റതായി പോലീസ് കണ്ടെത്തി.
രണ്ടാഴ്ച മുൻപാണ് സംഭവം നടന്നത്. തൊഴിലുറപ്പ് കഴിഞ്ഞ് ബസിൽ വന്നിറങ്ങിയതായിരുന്നു ഓമന. ആ സമയത്ത് അതുവഴി എത്തിയ പ്രതി വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് ഓമനയെ കൂട്ടുകയായിരുന്നു. വീടിന്റെ സമീപത്ത് എത്തിയതോടെയാണ് പ്രതി സമ്പത്ത് മാല പൊട്ടിച്ച് കടന്നത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കടം തീർക്കുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി.