
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് എത്തുന്ന അവസരത്തിൽ വികസന സദസ്സുകൾ സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണം എന്നാണ് സർക്കാർ നിർദേശം. (Government holds development meeting ahead of local elections)
അടുത്ത മാസം 20ന് മുഖ്യമന്ത്രി പരിപാടി ഉദ്‌ഘാടനം ചെയ്യും. റിപ്പോർട്ട് വികസന സദസിൽ വച്ച് പ്രകാശനം ചെയ്യണമെന്നും നിർദേശമുണ്ട്. സർക്കാരിൻ്റെ നേട്ടങ്ങൾ വിശദമാക്കുന്ന വീഡിയോയും അവതരിപ്പിക്കും.
ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് വഹിക്കേണ്ടതാണ്. പഞ്ചായത്തുകള്‍ക്ക് രണ്ട് ലക്ഷം രൂപയും മുന്‍സിപ്പാലിറ്റികള്‍ക്ക് നാലു ലക്ഷം രൂപയും നഗരസഭകള്‍ക്ക് ആറു ലക്ഷം രൂപയും ചിലവിടാവുന്നതാണ്. ഇന്നലെയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.