ആലപ്പുഴ : സംസ്ഥാന സർക്കാർ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും പാവങ്ങളുടെ കണ്ണീരൊപ്പാൻ പെൻഷൻ വർധിപ്പിച്ചത് ചെറിയ കാര്യമല്ലെന്നും എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ശബരിമല സ്വർണപ്പാളി വിവാദം ഒരുകാരണവശാലും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും അത് ഫലം വരുമ്പോൾ മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വാശിയോടെ വോട്ട് ചെയ്‌തത് നല്ല ലക്ഷണമാണ്. രാഷ്‌ട്രീയ കക്ഷികൾ ശക്‌തമായി പ്രവർത്തിച്ചു. ശക്‌തമായ ത്രികോണമത്സരമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേ സമയം, ദിലീപ് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.സിനിമ കാണാറില്ലെന്നും ദിലീപ് നല്ല നടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. നടിയെ പീഡിപ്പിച്ച കേസിലെ കോടതി വിധിയെക്കുറിച്ചുള്ള ചോദ്യത്തിനു നടൻമാരെയും നടിമാരെയും കുറിച്ച് ഒന്നു അറിയില്ല. അയാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.