VC നിയമനത്തിലെ സർക്കാർ - ഗവർണർ സമവായം : സുപ്രീം കോടതിയെ ഇന്ന് വിവരം അറിയിക്കും, അംഗീകാരം ലഭിക്കുമോ ? | VC

വിജ്ഞാപനം ലോക്ഭവൻ ഇന്നലെ പുറത്തിറക്കിയിരുന്നു.
VC നിയമനത്തിലെ സർക്കാർ - ഗവർണർ സമവായം : സുപ്രീം കോടതിയെ ഇന്ന് വിവരം അറിയിക്കും, അംഗീകാരം ലഭിക്കുമോ ? | VC
Updated on

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായത്തിലെത്തിയ സാഹചര്യം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. കെടിയു വിസിയായി ഡോ. സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥിനെയും നിയമിക്കാൻ ധാരണയായ വിവരം സത്യവാങ്മൂലത്തിലൂടെ കോടതിയെ ധരിപ്പിക്കും. ഈ നിയമനങ്ങളുടെ വിജ്ഞാപനം ലോക്ഭവൻ ഇന്നലെ പുറത്തിറക്കിയിരുന്നു.(Government-Governor consensus on VC appointment, Supreme Court to be informed today)

ഈ വിഷയത്തിലുള്ള കേസ് വ്യാഴാഴ്ച സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്താനിരിക്കെയാണ് ഈ നിർണായക നീക്കം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ, വിസി നിയമനത്തിൽ സമവായത്തിലെത്താൻ സർക്കാരിനും ഗവർണർക്കും സാധിക്കാത്ത സാഹചര്യത്തിൽ, ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകൾ ഉൾപ്പെടുത്തിയ പാനൽ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സർക്കാരും ഗവർണറും യോജിപ്പിലെത്തിയതോടെ കോടതി ഈ തീരുമാനം അംഗീകരിക്കാനാണ് സാധ്യത.

സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റി സ്വന്തം നിലയിൽ തയ്യാറാക്കിയ വിസിമാരുടെ പട്ടിക ഇന്ന് കോടതിക്ക് കൈമാറാനിരിക്കെയാണ് സർക്കാരും ഗവർണറും തമ്മിൽ ധാരണയിലെത്തിയത്. വർഷങ്ങളായി സിസാ തോമസിനെ അംഗീകരിക്കില്ലെന്ന പിടിവാശി മുഖ്യമന്ത്രി പിൻവലിച്ചതാണ് സമവായത്തിലെത്താൻ നിർണായകമായത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com