സർക്കാർ ഉദ്യോ​ഗസ്ഥരുടെ പണിമുടക്ക്: ഇന്നത്തെ സമരം നീതീകരിക്കാൻ കഴിയില്ലെന്ന് ടി പി രാമകൃഷ്ണൻ

സർക്കാർ ഉദ്യോ​ഗസ്ഥരുടെ പണിമുടക്ക്: ഇന്നത്തെ സമരം നീതീകരിക്കാൻ കഴിയില്ലെന്ന് ടി പി രാമകൃഷ്ണൻ
Published on

തിരുവനന്തപുരം: സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഇന്നത്തെ പണിമുടക്കിനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇന്നു നടന്ന സമരം നീതീകരിക്കാൻ സാധിക്കില്ലെന്ന് ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സർക്കാർ ജീവനക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിക്കുന്നതിൽ ഇടതു സർക്കാർ വിമുഖത കാണിക്കില്ലെന്ന് വ്യക്തമാക്കിയ ടിപി രാമകൃഷ്ണൻ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത് ആരുടെ കാലത്താണെന്നത് മറന്നു പോകരുതെന്നും ചൂണ്ടിക്കാട്ടി. ഉമ്മൻ ചാണ്ടി സർക്കാരാണ് പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത്. ഇപ്പോൾ നടക്കുന്നത് വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടലാണെന്നും എൽഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com