‘അന്തി ചന്തയ്ക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം’: മറുപടി നൽകി ജോയിൻ്റ് കൗൺസിൽ | Government employees strike

ഡയസ് നോൺ പ്രഖ്യാപിച്ചതിൽ കുഴപ്പമില്ലെന്നും, ഒരു ദിവസത്തെ ശമ്പളം മാത്രമല്ലേ പോവുകയുള്ളൂവെന്നും ജോയിന്‍റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു
‘അന്തി ചന്തയ്ക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാം’: മറുപടി നൽകി ജോയിൻ്റ് കൗൺസിൽ | Government employees strike
Published on

തിരുവനന്തപുരം: ബുധനാഴ്ച്ച നടത്താനിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും പണിമുടക്കിനെ പരിഹസിച്ച സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന് മറുപടി നൽകി ജോയിന്‍റ് കൗൺസിൽ രംഗത്തെത്തി. ഇവർ പറഞ്ഞത് അന്തി ചന്തക്ക് ആളുണ്ടോ ഇല്ലയോ എന്ന് നാളെ അറിയാമെന്നാണ്.(Government employees strike)

മുൻപ് നടന്ന സമരത്തെക്കുറിച്ച് പോലീസ് നൽകിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സി എമ്മിൻ്റെ ഓഫീസിൽ ഉണ്ടെന്നും, എങ്ങനെയാണ് സി പി എം പോഷക സംഘടന ആളെ കൂട്ടുന്നത് എന്ന് അറിയാമെന്നും പറഞ്ഞ ജോയിന്‍റ് കൗണ്‍സില്‍ നേതാവ് ജയചന്ദ്രൻ കല്ലിങ്കൽ, ഇവർ ആളെ കൂട്ടുന്നത് ഭീഷണിപ്പെടുത്തിയും ട്രാൻസ്ഫർ ചെയ്യുമെന്ന് വിരട്ടിയുമാണെന്നും കൂട്ടിച്ചേർത്തു.

ഡയസ് നോൺ പ്രഖ്യാപിച്ചതിൽ കുഴപ്പമില്ലെന്നും, ഒരു ദിവസത്തെ ശമ്പളം മാത്രമല്ലേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com