
തിരുവനന്തപുരം : സർക്കാർ എൻ പ്രശാന്ത് ഐ എ എസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സസ്‌പെൻഡ് ചെയ്ത് 9 മാസങ്ങൾക്ക് ശേഷമാണ് ഈ നടപടിഉണ്ടായിരിക്കുന്നത്.(Government announces inquiry against N Prasanth IAS)
അദ്ദേഹം മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥൻ അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ്. പ്രസൻറിങ് ഓഫീസർ പ്രിന്‍സിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ്.
പ്രശാന്ത് കുറ്റപത്ര മെമ്മോയ്ക്ക് നൽകിയ മറുപടി തള്ളുന്നുവെന്നും ഉത്തരവിലുണ്ട്. ഇതിലെ കുറ്റങ്ങളെല്ലാം നിഷേധിച്ചു. ന്യായങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും സർക്കാർ പറയുന്നു.