ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ആരെയും സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കില്ല ; എം വി ഗോവിന്ദന്‍ | Mv Govindan

എന്‍ വാസുവിനെ പറ്റിയുള്ള കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം തനിക്കില്ല.
mv govindan
Published on

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ആരെയും സര്‍ക്കാരും പാര്‍ട്ടിയും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്‍ വാസുവിനെ പറ്റിയുള്ള കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായം തനിക്കില്ല. സര്‍ക്കാരിനും പാര്‍ട്ടിക്കും സ്വര്‍ണക്കൊള്ളയില്‍ യാതൊരു ഉത്തരവാദിത്തം ഇല്ലെന്ന് എം വി ഗോവിന്ദന്‍.

ഒരാളെയും വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യേണ്ട പ്രശ്‌നം ഇപ്പോഴില്ല. അതൊക്കെ കോടതിയുടെ മുന്നില്‍ വരട്ടെ. എനിക്കങ്ങനെ ഒരാളെ കുറിച്ചും ബോധ്യമില്ല. ഞാന്‍ ബോധ്യപ്പെടേണ്ട കാര്യവുമില്ല. കോടതിയുടെ മുന്നില്‍ കൃത്യമായിട്ട് ഒക്കെ വരും. അപ്പോള്‍ നമുക്ക് ആലോചിക്കാം. എ പത്മകുമാറിനെ അറസ്റ്റ് ചെയ്‌തേക്കുമല്ലോ എന്ന ചോദ്യത്തിന് ആരുടെ അറസ്റ്റും തങ്ങള്‍ക്ക് പ്രശ്‌നമല്ല, സര്‍ക്കാരിനും പാര്‍ട്ടിക്കും ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com