arrest

തിരുവനന്തപുരത്ത് പൊലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം |gunda attack

കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്.
Published on

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ പൊലീസിന് നേരെ ഗുണ്ട സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. നാലു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ, സ്ഥലത്തെത്തിയ എസ്ഐക്കും സംഘത്തിനും ആക്രമണം ഉണ്ടായത്. സംഭവത്തിൽ കല്ലമ്പലം സ്വദേശികളായ ബൈജു (45) ആദേശ് (45) എന്നിവരാണ് പിടിയിലായത്.

നിരവധി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. ആറ്റിങ്ങൽ ജംഗ്ഷനിൽ വെച്ച് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെയും സംഘം ആക്രമിച്ചത്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയാണ് ജീപ്പിൽ വെച്ച് ആക്രമണം ഉണ്ടായത്. ആയുധം കൊണ്ട് പ്രതികൾ സ്വയം മുറിവുണ്ടാക്കിയതായും പൊലീസ് പറയുന്നു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ പ്രതികൾ ആശുപത്രി ജീവനക്കാരെയും ആക്രമിച്ചു.

Times Kerala
timeskerala.com