
തിരുവനന്തപുരം :കേരളത്തിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും യുവാക്കളിൽ അമിതമായി കാണുന്ന ലഹരി ഉപയോഗവും അക്രമവാസനയും ആശങ്ക ഉളവാക്കു ന്നതാണെന്നും ഗുണ്ടാ ലഹരി മാഫിയകളെ നേരിടുന്നതിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ:പേരൂർക്കട ഹരികുമാർ പറഞ്ഞു. നീതിന്യായ സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ സംഘടനങ്ങളുടെ പ്രവർത്തനം സമൂഹത്തിന് തന്നെ ഭീഷണിയാണ്. ഈ വെല്ലുവിളി യെ പ്രബുദ്ധ സമൂഹം ഭയരഹിതമായി നേരിടണമെന്നും ഈ പ്രക്രിയയിൽ പാർട്ടി പ്രവർത്തകർ പങ്കാളികളാകണം എന്നും ഹരികുമാർ ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ചേർന്ന ശിവസേന സംസ്ഥാന നേതൃയോഗത്തിൽ സംസാരി ക്കുകയായിരുന്നു ഹരികുമാർ, ശിവസേന ദക്ഷിണ ഭാരത് ഓർഗനൈസിംഗ് സെക്രട്ടറി എം.എസ് ഭുവനചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻ കുമാർ നായർ, നേതാക്കളായ ഹരി ശാസ്തമംഗലം, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, അഡ്വ:ബിജു വഴയില, വിനു കൊല്ലം, ആറ്റുകാൽ സുനിൽ, ഷിബു മുതുപിലാക്കാട്, അനൂപ് മാമ്പറ്റ, ബോസ് തേങ്കുറിശി, സുധീർ ഗോപി, പള്ളിക്കൽ സുനിൽ, ടി.ആർ ദേവൻ, ദിനേശ് കട്ടച്ചിറ, രാജേഷ് കാടാമ്പുഴ, രതീഷ് നായർ, ജയരാജ് പയ്യന്നൂർ, സജിത്ത് കുമാർ വയനാട് തുടങ്ങിയവർ സംസാരിച്ചു. ഈ വർഷം അവസാനം നടക്കാൻ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്ന തിനുവേണ്ട തീരുമാനങ്ങൾ യോഗം കൈകൊണ്ടു. കേരളത്തിൽ എൻ.ഡി.എക്ക് ഒപ്പം മുന്നോട്ടു പോകും. ഉദ്ധവ്താക്കറെയുടെ ഹിന്ദുത്വ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കളെയും പ്രവർത്തകരെയും സംസ്ഥാന ജില്ലാതല കമ്മിറ്റികളിൽ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. ശിവസേന സംസ്ഥാന ഘടകത്തിന്റെ പേരു ഉപയോഗിച്ച് നിരോധിത മത തീവ്രവാദ സംഘടനയിൽപ്പെട്ട ആളുകൾ വ്യാജ ട്വിറ്റർ അക്കൗണ്ടുകൾ തുടങ്ങാൻ ഇടയായ സംഭവം ഗുരുതരമാണെന്നും ഇക്കാര്യത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ പാർട്ടി സോഷ്യൽ മീഡിയ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.