എറണാകുളം: കളമശ്ശേരിയിൽ ഗുഡ്‌സ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ഇന്ന് ഉച്ചയ്ക്ക് 2:50 നാണ് സംഭവം ഉണ്ടായത്. എഞ്ചിൻ പാളം തെറ്റിയതിനെ തുടർന്ന് ഷൊർണൂരിലേക്കുള്ള ഒരു പാത വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.(Goods train engine derails in Ernakulam Kalamassery)
അപകടത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തടസ്സപ്പെട്ട റൂട്ടിലെ ട്രെയിനുകളുടെ ഗതാഗതം ഉടൻ ക്രമീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാളം തെറ്റിയ എഞ്ചിൻ മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.