തിരുവനന്തപുരം : ഇനി മുതൽ സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിലെ വിജയികൾക്ക് സ്വർണക്കപ്പ് സമ്മാനമായി നൽകും. സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിൽ ഇവർക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനമെടുത്തു. (Golden trophy for State School Olympics champions)
ഏറ്റവും കൂടുതൽ പോയിൻറുമായി മുന്നിലെത്തുന്ന ജില്ലയ്ക്ക് ആണ് സ്വർണക്കപ്പ് ലഭിക്കുന്നത്. ഇത് 117.5 പവൻ വരുന്ന കപ്പാണ്. ശാസ്ത്രമേളയ്ക്കായി ഒരു കിലോ തൂക്കമുള്ള സ്വർണ്ണക്കപ്പിനായി ധനസമാഹരണം നടത്തിയെങ്കിലും കപ്പ് നിർമ്മിച്ചിരുന്നില്ല.
ഈ പണവും കായികമേളക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ച് ആണ് സ്വർണക്കപ്പ് നിർമ്മിക്കുന്നത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ഈ വർഷത്തെ കായിക മേള തിരുവനന്തപുരത്ത് വച്ചാണ് നടക്കുന്നത്.