സ്വ​ർ​ണ​പ്പാ​ളി വിവാദം ; ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ത്തെ ന​ശി​പ്പി​ക്കാ​ൻ ഗൂ​ഢ​സം​ഘം പ്ര​വ​ർ​ത്തി​ക്കുന്നുവെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ |Kummanam Rajasekharan

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ശി​പാ​ർ​ശ ന​ൽ​ക​ണം.
Kummanam Rajasekharan
Published on

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി​ വി​ഷ​യ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന് ​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ങ്കി​ൽ വി​ദ​ഗ്ധ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേണ്ടത്. അ​തു സി​ബി​ഐ​ക്കു​മാ​ത്ര​മേ സാ​ധി​ക്കൂ​. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ത്തെ ന​ശി​പ്പി​ക്കാ​ൻ ഗൂ​ഢ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ശി​പാ​ർ​ശ ന​ൽ​ക​ണം. വി​വാ​ദ​ങ്ങ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് രാ​ജി​വ​യ്ക്ക​ണം. വി​ഷ​യം ഏ​റെ വി​വാ​ദ​മാ​യി​ട്ടും മൗ​നം തുടരുന്ന മു​ഖ്യ​മ​ന്ത്രി മൗ​നം​വെ​ടി​യ​ണം. അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ എ​ത്തി ആ​ചാ​ര​ത്തെ​ക്കു​റി​ച്ചും അ​യ്യ​പ്പ​ഭ​ക്ത​രെ​ക്കു​റി​ച്ചും സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി എ​ന്തു​കൊ​ണ്ട് സ്വ​ർ​ണ​പ്പാ​ളി​യെ​ക്കു​റി​ച്ച് മി​ണ്ടു​ന്നി​ല്ലെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com