കൊല്ലം : വയോധികയുടെ സ്വർണ്ണമാല അടിച്ചുമാറ്റി വിദഗ്ധമായി മുങ്ങാൻ ശ്രമിച്ച മൂന്ന് യുവതികൾ പിടിയിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. (Gold theft in Kollam)
വള്ളി, ശിങ്കാരി, മരിയ എന്നീ മധുര സ്വദേശികൾ ചേർന്നാണ് മോഷണം നടത്തിയത്. പിന്നാലെ ഇവർ ബസിൽ നിന്നും ഇറങ്ങിയോടി. എന്നാൽ, ഗതാഗത കുരുക്ക് തുണയായി.
ഇവരെ നാട്ടുകാർ പിടികൂടി പോലീഡിൽ ഏൽപ്പിച്ചു. പ്രതികൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കേസുകൾ ഉണ്ട്.