തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ പി സി ജോർജിനും സ്വപ്ന സുരേഷിനുമെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ഇതിൽ പറയുന്നത്. (Gold smuggling case Kerala)
സ്വർണ്ണക്കടത്ത് സംഘവുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താൻ ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. കേസെടുത്തത് കെ ടി ജലീൽ നൽകിയ പരാതിയിലാണ്.
ജലീലും സരിതയുമാണ് കേസിലെ പ്രധാന സാക്ഷികൾ. ക്രൈം ബ്രാഞ്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.