തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 40 ലക്ഷത്തിന്റെ സ്വർണം പിടികൂടി. തമിഴ്നാട് സ്വദേശി സെന്തിൽ രാജേന്ദ്രൻ ആണ് സ്വർണം കടത്തിയത്.
പ്രതി ധരിച്ചിരുന്ന രണ്ട് ജീൻസുകൾക്കിടയിൽ തുന്നിച്ചേർത്താണ് സെന്തിൽകുമാർ സ്വർണം കടത്താൻ ശ്രമിച്ചത്.രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
നിരവധി മാലകളും ചെയിനുകളും കയറിൽ കെട്ടിയ നിലയിൽ രണ്ട് സ്വർണങ്ങളും പരിശോധനയിൽ കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ കസ്റ്റംസ് അന്വേഷിക്കുകയാണ്.