കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 89,480 രൂപ എന്ന നിലയിലും, ഗ്രാമിന് 11,185 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices unchanged over the weekend, what will be of the market in the coming days?)
ഇന്ത്യയിൽ ഓരോ ദിവസവും സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ ആകാംഷഭരിതരാക്കാറുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതിനാൽ, ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ മാറ്റങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്.
ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, പണപ്പെരുപ്പം, മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നയങ്ങൾ എന്നിവ സ്വർണത്തിന്റെ രാജ്യാന്തര വിലയെ സ്വാധീനിക്കുന്നു. രാജ്യാന്തര വ്യാപാരം ഡോളറിലാണ് നടക്കുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ വിലയെ നേരിട്ട് ബാധിക്കും. രൂപ ദുർബലമാകുമ്പോൾ സ്വർണവില വർദ്ധിക്കും.
ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് കേന്ദ്ര സർക്കാർ ചുമത്തുന്ന നികുതിയാണ് മറ്റൊരു നിർണ്ണായക ഘടകം. തീരുവ വർദ്ധിപ്പിക്കുന്നത് ആഭ്യന്തര വിപണിയിലെ വില കൂടാൻ കാരണമാകും. ഉത്സവ സീസണുകളിലും വിവാഹ സീസണുകളിലുമുണ്ടാകുന്ന ഉയർന്ന ഡിമാൻഡും സ്വർണവിലയിൽ നേരിയ സ്വാധീനം ചെലുത്താറുണ്ട്. ഈ ഘടകങ്ങളുടെ സംയോജിത ഫലമായാണ് ഓരോ ദിവസവും രാജ്യത്തെ സ്വർണവില നിശ്ചയിക്കപ്പെടുന്നത്.