

കൊച്ചി: സംസ്ഥാനത്ത് വൻ വീഴ്ചകൾക്കുശേഷം സ്വർണവില ശക്തമായി തിരിച്ചു കയറുന്നു. ഇന്ന് (ശനിയാഴ്ച) മാത്രം പവന് 920 രൂപയും ഗ്രാമിന് 115 രൂപയുമാണ് വർധിച്ചത്.
സ്വർണ്ണവില ഇന്ന് (ഒക്ടോബർ 25, 2025)
കഴിഞ്ഞ ദിവസങ്ങളിലെ വിലമാറ്റം
വെള്ളിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും വർധിച്ചിരുന്നു.എന്നാൽ, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പവന് 800 രൂപ കുറഞ്ഞ് 91,200 രൂപയായി വീണ്ടും ഇടിഞ്ഞിരുന്നു. അതിനുശേഷമുള്ള വലിയ വർധനവാണിത്.മൂന്നു ദിവസങ്ങൾകൊണ്ട് പവന് 5,640 രൂപയും ഗ്രാമിന് 705 രൂപയും ഇടിഞ്ഞശേഷമാണ് സ്വർണവില തിരിച്ചു കയറ്റം ആരംഭിച്ചിരുന്നത്.