കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. നിലവിൽ ഒരു പവൻ സ്വർണ്ണത്തിന് 89,480 രൂപയാണ് വില. ഒരു ഗ്രാം സ്വർണ്ണത്തിന് 11,185 രൂപ നൽകണം. (പണിക്കൂലിയും നികുതിയും ഉൾപ്പെടെ വില ഇതിലും ഉയരും.)ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിൻ്റെ സർവകാല റെക്കോർഡ് വില.റെക്കോർഡ് വിലയ്ക്ക് ശേഷം തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ ഏകദേശം 9000 രൂപയുടെ കുറവ് രേഖപ്പെടുത്തി.ഒക്ടോബർ 29 മുതൽ വില വീണ്ടും ഉയരുന്നതാണ് ദൃശ്യമായത്. ഈ മാസം മൂന്നിന് സ്വർണ്ണവില 90,000 രൂപ കടന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ 89,000 രൂപയ്ക്കും 90,000 രൂപയ്ക്കും ഇടയിൽ സ്വർണ്ണവില ചാഞ്ചാടി നിൽക്കുകയാണ്.അന്താരാഷ്ട്ര വിപണിയിലെ വിലയിരുത്തലുകളാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്. അമേരിക്കയിൽ സാമ്പത്തിക രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് ആഗോളതലത്തിൽ സ്വർണ്ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.