കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പവന് 520 രൂപയുടെ വർധനയാണ് ഉണ്ടായത്. പവന്റെ വില 73,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന്റെ വിലയിൽ 65 രൂപയുടെ വർധനയുണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9140 രൂപയായി ഉയർന്നു. ആഗോളവിപണിയിലും സ്വർണവില ഉയർന്നിട്ടുണ്ട്.