കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കാര്യമായ വർധനവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 89,160 രൂപയിലെത്തി. ഗ്രാമിന് 70 രൂപ കൂടി, ഇന്നത്തെ വില 11,145 രൂപയാണ്.(Gold prices have risen again know about today's rate)
കഴിഞ്ഞ ദിവസങ്ങളിലെ വലിയ ഇടിവിന് ശേഷമാണ് ഇന്ന് വില വർധിച്ചത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്വർണവിലയിൽ 1,800 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ കുറവിന് പിന്നാലെയാണ് ഇന്ന് വില വർധിച്ചത് എന്നത് ശ്രദ്ധേയമാണ്.
രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് സ്വർണ്ണവില വർധിക്കുന്നതിനുള്ള പ്രധാന കാരണം. അടുത്തിടെ കേരളത്തിൽ സ്വർണത്തിന് ഒരാഴ്ചയ്ക്കിടെ ഏകദേശം 7,000 രൂപയുടെ കുറവുണ്ടായിരുന്നു.